എന്റെ കേരളം 2023-പ്രദര്‍ശന വിപണന മേള തൊഴില്‍ അന്വേഷകര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന് സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും അവസരം 9562345617, 9544588063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
ഏപ്രില്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ജോബ് ഡ്രൈവ്. ഇന്ന് (ഏപ്രില്‍ 12) കൂടി സ്പോട്ട് രജിസ്ട്രേഷന് നടത്താം. നാളെ (ഏപ്രില്‍ 13) കൂടിക്കാഴ്ച നടക്കും. പ്ലസ് ടു, ബിരുദക്കാര്‍ക്കാണ് അവസരം. രജിസ്ട്രേഷന് എത്തുന്നവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്ട്രേഷന് ഉണ്ടായിരിക്കും.
ജോബ് ഡ്രൈവിന് പുറമേ സ്റ്റാളില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, പുതുക്കല്‍ എന്നിവയ്ക്കും അവസരമുണ്ട്. എല്ലാ രജിസ്ട്രേഷനും സൗജന്യമാണ്. അസല്‍ രേഖകള്‍ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
ജോബ് ഡ്രൈവ് കൂടിക്കാഴ്ച നാളെ രാവിലെ 10.30 മുതല്‍
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 13) രാവിലെ 10.30 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ നാല് പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നേരിട്ടെത്തണം.
സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഓഫീസ് സെക്ഷന്‍, എച്ച്.ആര് സെക്ഷന്‍, സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, ഫാക്ടറി സെക്ഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ക്ലര്‍ക്ക്, സര്‍വ്വീസ് എന്‍ജിനീയര്‍, ഏരിയ സെയില്‍സ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍, ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, സെയില്‍സ് അസോസിയേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
- Log in to post comments