പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി. യുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന്സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടിലേക്കും, എട്ടാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും ഒമ്പതിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ രജിസ്ട്രേഷന് ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാ4ത്ഥികള്‍ക്ക് 55 രൂപ) സ്കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താവുന്നതാണ്. അപേക്ഷാ ഫീസ് സ്കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാവുന്നതാണ്. പ്രോസ്പെക്ടസ്സ് വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 21 വരെയും സ്കൂളുകളില്‍ നേരിട്ട് മാര്‍ച്ച് 25 വൈകിട്ട് 4 മണിവരെയും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ 85470 21210, 98474 33023 എന്നീ നമ്പറുകളില്‍ ലഭിക്കും.
- Log in to post comments