Post Category
താത്കാലിക എന്യൂമറേറ്റര്‍ നിയമനം
കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി - 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര - 9446854628, പത്തനാപുരം - 8281561075.
date
- Log in to post comments