ചാത്തചാത്തന്നൂരില് തീരസദസ്സ് നാളെ(ഏപ്രില്‍ 27)
തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജില്ലയിലെ തീരദേശ മണ്ഡലങ്ങളില്‍ നടത്തുന്ന തീരസദസിന് നാളെ (ഏപ്രില്‍ 27) ചാത്തന്നൂര്‍ മണ്ഡലത്തില്‍ തുടക്കമാകും.
വൈകിട്ട് 4.30ന് പരവൂര്‍ തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫിഷറീസ്-സാംസ്കാരികമന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും. പരിപാടിക്ക് മുന്നോടിയായി വൈകിട്ട് മൂന്നിന് പരവൂര്‍ തെക്കുംഭാഗം ഓഡിറ്റോറിയത്തില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ ട്രേഡ് യൂണിയന് നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും. എന്‍ കെ പ്രേമചന്ദ്രന് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, മത്സ്യഫെഡ് ചെയര്മാന് ടി മനോഹരന്, മത്സ്യ ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, പരവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പി ശ്രീജ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദീപ്, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീല ദേവി, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments