അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പില്‍ ഐ സി ഡി എസ് ഇടുക്കി പ്രോജക്ട് പരിധിയിലുള്ള അറക്കുളം പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിന് വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അറക്കുളം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരും എസ് എസ് എല്‍ സി പാസാകാത്തവരുമായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായവരായിരിക്കണം. പ്രായം 18-46 വയസ്സ്. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ഏപ്രില്‍ 27-ാം തീയതി മുതല്‍ ഇടുക്കി പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും അറക്കുളം ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ ഇടുക്കി ശിശു വികസന പദ്ധതി ഓഫീസില്‍ മെയ് 12 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400089621.
- Log in to post comments