Skip to main content

ജില്ലാതല നഴ്‌സസ് വാരാഘോഷത്തിന് ഇന്ന് (മെയ് ആറ്) തുടക്കമാകും

203-ാമത് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ജ•ദിന നഴ്‌സസ് വാരാഘോഷം-2023 ഇന്ന് (മെയ് ആറ്) മുതല്‍ 12 വരെ സംഘടിപ്പിക്കും. ഇന്ന് (മെയ് ആറ്) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനാകും. ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇ അജിതകുമാരി രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ മുഖ്യപ്രഭാഷണം നടത്തും. നഴ്‌സസ്ദിന സന്ദേശം പ്രൊഫ. ഡോ. കെ രാജലക്ഷ്മി നല്‍കും. ചീഫ് നഴ്‌സിങ് ഓഫീസര്‍ ജില്ലാ ആശുപത്രി എസ്. തങ്കമണി പ്രതിജ്ഞ ചൊല്ലി കൊടുക്കും.  

date