Skip to main content

സരസ് മേളയില്‍ ഇന്ന് (മേയ് 6)

ദേശീയ സരസ് മേളയില്‍ ഇന്ന് (മേയ് 6) രാവിലെ 10 മുതല്‍ ഇത്തിക്കര, പരവൂര്‍ നഗരസഭ സിഡിഎസുകളുടെ കലാപരിപാടികള്‍ നടക്കും. വൈകിട്ട് മൂന്നിന് സരസ് തദ്ദേശ സംഗമം ജി എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷനാകും. കുടുംബശ്രീ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ മാട്ടുമ്മല്‍ സലിം, ഗീത നസീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, പരവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി ശ്രീജ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ജി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ റ്റി ദിജു, എസ് അമ്മിണിയമ്മ, സി സുശീലദേവി, എം ഷീല, റ്റി സുദീപ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് രാഗതരംഗണി അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഏഴ് മുതല്‍ സ്മൃതി ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയുടെ മെഗാ എന്റര്‍ടെയ്ന്‍മെന്റ് ഷോയും അരങ്ങേറും.

date