സരസ് മേളയില്‍ സിമ്പോസിയം സംഘടിപ്പിച്ചു
ദേശീയ സരസ് മേളയില്‍ 'സ്ത്രീ ശക്തീകരണം നാളേക്ക് വിശകലനം വീക്ഷണം വിവിധ മേഖലകളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം സംഘടിപ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണമെന്ന ആശയത്തെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തികമാക്കിയത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ കുടുംബശ്രീയുടെ സഹായത്തോടെ സംരഭങ്ങളുടെ ഭാഗമാവണമെന്നും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളി സിമ്പോസിയത്തില്‍ വിഷയാവതരണം നടത്തി. മേയര്‍ പ്രസന്നാ ഏണസ്റ്റ്, കുടുംബശ്രീ ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ വി സിന്ധു, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി മെമ്പര്‍ പി കെ സൈനബ, കരിക്കുലം ഡവലപ്‌മെന്റ് ആന്‍ഡ് ഇന്റഗ്രേഷന്‍ ദേശീയ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് സോയ തോമസ്, നാടക പ്രവര്‍ത്തക സുജി ദേവയാനി തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments