Post Category
മികച്ച സി.ഡി.എസ്സിനെ തെരെഞ്ഞെടുക്കൽ; പ്രവർത്തനാവതരണം തിങ്കളാഴ്ച ( മെയ് 8)
കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിലെ ജില്ലയിലെ മികച്ച സി.ഡി.എസിനെ തെരഞ്ഞെടുക്കുന്നു. തിങ്കളാഴ്ച ( മെയ് 8) രാവിലെ 10 മുതൽ കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 12 സി.ഡി.എസ്സുകൾ തങ്ങളുടെ പ്രവർത്തനം അവതരിപ്പിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സി.ഡി.എസ് ചെയർപേഴ്സൺമാരെ അഭിസംബോധന ചെയ്യും.
ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന സി.ഡി.എസ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടും. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രതിനിധി, മറ്റ് ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
date
- Log in to post comments