Skip to main content

ജി.എസ്.ടി: നിയമസഭാംഗങ്ങള്‍ക്കായി സെമിനാര്‍ ഏഴിന്

പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കായി ജി.എസ്.ടി (ചരക്കു സേവന നികുതി) നിയമം സംബന്ധിച്ച് ഒരു സെമിനാര്‍ ആഗസ്റ്റ് ഏഴിന് സഭാ സമ്മേളനത്തിനു ശേഷം നിമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സെമിനാര്‍ സംഘടിപ്പിക്കും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിഷയം അവതരിപ്പിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്നിഹിതനായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതം പറയും.

പി.എന്‍.എക്‌സ്.3363/17

date