Post Category
സർട്ടിഫിക്കറ്റ് കോഴ്സ്
പ്ലസ്ടു പഠനം പൂർത്തിയാക്കി എഞ്ചിനീയറിംഗ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ് ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ഓഫീസുമായോ 0471-2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപെടുക. വിശദവിവരങ്ങൾക്ക്: https://lbt.ac.in.
പി.എൻ.എക്സ്. 2178/2023
date
- Log in to post comments