Skip to main content

500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

     സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/178/2023-ഫിൻ. തീയതി 18.05.2023) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കണം.

പി.എൻ.എക്‌സ്. 2215/2023

date