Post Category
ഐടി വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്(19 മേയ്)
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽപ്പെടുത്തി ഐടി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (19 മേയ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് ഓൺലൈനായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.സി.ബി. ലാബ് ഉദ്ഘാടനം, ഇന്റർനാഷണൽ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം, ഇലക്ട്രോണിക്സ് ലാബ് ഉദ്ഘാടനം, സി-ഡിറ്റിന്റെ പുതിയ ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം, മലയാളം ലിപികളുടെ പ്രകാശനം, ഐടി മിഷന്റെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ്, സ്റ്റേറ്റ് ഡാറ്റ സെന്റർ ഡിസാസ്റ്റർ റിക്കവറി സംവിധാനം, ഐസിഫോസിന്റെ റൈറ്റിങ് അസിസ്റ്റ് ഉപകരണത്തിന്റെ പ്രകാശനം, ഐഒടി അധിഷ്ടിത പഞ്ചായത്ത് പദ്ധതി, ഐഒടി അധിഷ്ഠിത നഗരാന്തരീക്ഷ വായൂ ഗുണനിലവാര സംവിധാനത്തിന്റെ ഉദ്ഘാടനം തുടങ്ങിയവ മുഖ്യമന്ത്രി നിർവഹിക്കും.
പി.എൻ.എക്സ്. 2221/2023
date
- Log in to post comments