വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് വനം വകുപ്പ് സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. വരുന്ന മൂന്നു വര്‍ഷങ്ങളിലായി വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകള്‍ വില്‍ക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും.
കോഴിക്കോട് വനം മേഖലയിൽ (കാസർഗോഡ് -52700, കണ്ണൂര്‍-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. തൈകള്‍ അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും ജൂണ്‍ അഞ്ചു മുതല്‍ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.
- Log in to post comments