Post Category
മോശം കാലാവസ്ഥ, മത്സ്യബന്ധനം പാടില്ല
കേരള - കര്‍ണാടക തീരങ്ങളിൽ ഇന്നും (ജൂൺ നാല് ) ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് മുതൽ ജൂണ്‍ എട്ട് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള -കർണാടക തീരങ്ങളിലും ഇന്ന് മുതൽ ജൂൺ എട്ട് വരെ ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
date
- Log in to post comments