Post Category
മാലിന്യമുക്തം നവകേരളം: അരിക്കുളത്ത് ഹരിതസഭ സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.വി.സുനില കുമാരി പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രവർത്തന അവലോകന റിപ്പോർട്ട് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എൻ.വി. നജീഷ് കുമാർ അവതരിപ്പിച്ചു.
ഹരിതസഭയോടനുബന്ധിച്ച് നടന്ന ചർച്ചക്ക് കോവിലേരി രാജീവൻ, കെ.സുന്ദരരാജൻ, ഡോ. ശ്രീജിത്ത് എന്നിവർ നേതൃത്വ നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പ്രകാശൻ, എൻ.എം. ബിനിത, ബ്ലോക്ക് മെമ്പർമാരായ കെ.അബനീഷ്, ടി. രജില, വി.ഇ.ഒ. ഷിൻല എന്നിവർ സംസാരിച്ചു
date
- Log in to post comments