Post Category
പരിസ്ഥി ദിനാചരണം: പാതിരാമണല്‍ ദ്വീപ് ശുചീകരിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലുള്ള ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി. ഉത്തമന്, പഞ്ചായത്ത് അംഗങ്ങളായ ലൈല ഷാജി, വി. വിഷ്ണു, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, ടീം കേരള ക്യാപ്റ്റന്‍ കണ്ണന് മോന്, വൈസ് ക്യാപ്റ്റന്‍ ആര്. രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടീം കേരള അംഗങ്ങള്‍, അവളിടം ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.
date
- Log in to post comments