Post Category
മന്ത്രി എ.കെ ബാലന് ദുരിതാശ്വാസ കാംപ് സന്ദര്‍ശിച്ചു.
ആലത്തൂര്‍ താലൂക്കിലെ അഞ്ചു മൂര്‍ത്തി മംഗലം ഗാന്ധി സ്മാരകം യു.പി.സ്കൂള്‍, വടക്കഞ്ചേരി നായര്‍ സര്‍വീസ് സൊസൈറ്റി ഹാള്‍, ആയക്കാട് സി.എ.എല്‍.പി സ്കൂള്‍, വടക്കഞ്ചേരി പള്ളി മദ്രസ ഓഡിറ്റോറിയം എന്നീ ദുരിതാശ്വാസ കാംപുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് സന്ദര്‍ശനം നടത്തി. ആലത്തൂര്‍ എം.എല്‍.എ . കെ. ഡി. പ്രസേനന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ചാമുണ്ണി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അനിതാപോള്‍സണ്‍, വൈസ് പ്രസിഡണ്ട് കെ.കുമാരന്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഗംഗാധരന് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രിയും സംഘവും ഒറ്റപ്പാലം താലൂക്കിലെ ദുരിതാശ്വാസ കാംപുകളിലും സന്ദര്‍ശനം നടത്തി.
date
- Log in to post comments