രജിസ്ട്രഷൻ ആരംഭിക്കുന്നു
കേന്ദ്രാവിഷ്കൃത പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അസാപ് കേരളയുടെ കോഴിക്കോട് ശാഖയുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിയിലേയ്ക്ക് രജിസ്ട്രഷൻ ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് ടാലി എസെൻഷ്യൽ കോംപ്രെഹെൻസീവ്, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളും 12 വയസ്സ് മുതൽ 18 വരെയുള്ള പെൺകുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കപ്പാസിറ്റി ബിൽഡിംഗ് എന്നിവയിൽ പരിശീലനവും ആണ് സംഘടിപ്പിക്കുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന പരിപാടിയിൽ ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് വീതമായിരിക്കും ഓരോ കോഴ്സിലേയ്ക്കും പ്രവേശനം നൽകുക. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ജൂൺ 24 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750.
- Log in to post comments