സീറ്റുകള്‍ ഒഴിവ്
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ്(കേരള) വകുപ്പിന്റെ കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി.ബ്ലോക്കില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി എസ്.ടി യുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 38 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179.
- Log in to post comments