Post Category
വനിത കമ്മീഷൻ സിറ്റിംഗ്: 35 പരാതികൾ തീർപ്പാക്കി
സംസ്ഥാന വനിത കമ്മീഷന്‍ അംഗം വി. ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. സിറ്റിങ്ങിൽ 92 പരാതികൾ പരിഗണിച്ചു. 35 കേസുകൾ തീർപ്പാക്കുകയും 10 എണ്ണത്തിൽ പോലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 47 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം, വയസ്സായ അമ്മയെ മക്കൾ സംരക്ഷിക്കാൻ തയ്യാറാകാത്ത കേസ്, സ്വത്ത് തർക്കം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. അംബിക ഖാൻ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
date
- Log in to post comments