Skip to main content
ലോക സമുദ്ര ദിനം: കടലോര ശുചീകരണം, സമുദ്ര മാലിന്യസർവ്വേ  എന്നിവ സംഘടിപ്പിച്ചു

ലോക സമുദ്ര ദിനം: കടലോര ശുചീകരണം, സമുദ്ര മാലിന്യസർവ്വേ  എന്നിവ സംഘടിപ്പിച്ചു

 സർവ്വകലാശാലയിലെ അക്വാട്ടിക്ക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരളാ ഫിഷറീസ് വകുപ്പ്, സനാതനധർമ്മ കോളജ്  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ എട്ടിന് ലോക സമുദ്ര ദിനത്തിൽ സമഗ്രതീര ശുചീകരണ പദ്ധതിയുടേയും സമുദ്ര മാലിന്യ സർവ്വേയുടെയും  ജില്ലാതല സർവ്വേ ആലപ്പുഴ  ബീച്ചിൽ നടന്നു. പി.പി ചിത്തരഞ്ജൻ  എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എച്ച്. ബാബുജൻ  അധ്യക്ഷത വഹിച്ചു.  എസ്.ഡി കോളജ് സുവോളജി വിഭാഗം മേധാവി,  ഡോ. ജി. നാഗേന്ദ്രപ്രഭു അക്വാട്ടിക്ക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എസ്.ഡി കോളജിലെ എക്കോക്ലബിലേയും ഗ്രീൻ ആർമിയിലേയും നാല്പതോളം വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ ശുചീകരണവും സമുദ്രമാലിന്യ സർവ്വേയും നടത്തി. 
മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറി. കേരള സർവ്വകലാശാല യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ ഇന്ത്യയിൽ നടന്നു വരുന്ന ഇക്കോമറൈൻ പ്രോജക്ട് ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

date