Post Category
വനിതാ കമ്മീഷൻ സിറ്റിങ്: 17 പരാതികള്‍ തീര്‍പ്പാക്കി
കേരള വനിതാ കമ്മീഷൻ എറണാകുളം ജില്ലയിൽ നടത്തിയ സിറ്റിങ്ങിൽ രണ്ടാം ദിനം 17 പരാതികൾ തീർപ്പാക്കി. 5 പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിന് പരിഗണിക്കും. 65 പരാതികളാണ് പരിഗണിച്ചത്. ആദ്യ ദിനം 69 പരാതികൾ പരിഗണിച്ചിരുന്നു.
കുടുംബ പ്രശ്നങ്ങൾ, വസ്തുതർക്കം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങ്ങിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മാത്യു, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, പാനൽ അഡ്വക്കേറ്റ് മാരായ അഡ്വ. വി.എ അമ്പിളി, അഡ്വ. ഹസ്ന മോൾ, അഡ്വ. സ്മിത ഗോപി, കൗൺസിലർ ബി.സന്ധ്യ എന്നിവർ പങ്കെടുത്തു.
date
- Log in to post comments