Post Category
അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വരികളായ തൊഴിലാളികളുടെ മക്കൾക്ക് 2023 ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള പതിനൊന്ന് ഐടിഐ കളിലായി 12 ഗ്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്ക് 240 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ വെബ്സൈറ്റായ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ് നൽകും .
date
- Log in to post comments