Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരൂർ സെന്ററിൽ 2023-24 അധ്യായന വർഷത്തെ പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നിവയിലാണ് ഒരു വർഷത്തെ കോഴ്സ്. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നിന്ന് ലഭിക്കും. ജൂൺ 30നുള്ളിൽ അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് സ്‌റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റുവിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ: 0494 2944802, 9447539585.

date