Post Category
അക്ഷജം ഭാഷ ക്ലബ്ബുമായി ചേലക്കര എസ്. എം. ടി. വിദ്യാർത്ഥികൾ
വായനാവാരത്തിൽ ഭാഷയെ വളർത്താനായി അക്ഷജം എന്ന പേരിൽ ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ അക്ഷജം ക്ലബ്ബിന്റെയും വായനാ വാരത്തിന്റെയും ഉദ്ഘാടനം നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചങ്ങമ്പുഴയുടെ മനസ്വിനിയിലെ കനകച്ചിലങ്ക എന്ന കവിതയുടെ നൃത്തശില്പം ലക്ഷ്മി സുരേഷ് അവതരിപ്പിച്ചു. വായനാവാരത്തോടനുബന്ധിച്ച് മൽസരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി. പരിപാടിയുടെ ഭാഗമായി ലഘു നാടകം, പുസ്തക നിരൂപണം, കാവ്യാലാപനം തുടങ്ങിയവ കുട്ടികൾ നടന്നു.
പ്രിൻസിപ്പാൾ എൻ സുനിത അധ്യക്ഷയായ ചടങ്ങിൽ മനോജ് ജോസഫ്, പി. എം.സേതുമാധവൻ, അനന്തകൃഷ്ണൻ, കെ. വി. നർമ്മദ, ജെ. ലതിക എന്നിവർ സന്നിഹിതരായി.
date
- Log in to post comments