Skip to main content
അന്താരാഷ്ട്ര ലഹിരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി  സ്കൂളിൽ സംഘടിപ്പിച്ച  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിരുദ്ധ ദിനം: ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. 
   അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. വിമുക്തി മിഷന്റെ പരിശീലനം ലഭിച്ച മഹാരാജാസ് കോളേജിലെ എൻഎസ്എസ് കേഡറ്റുകളാണ് ബോധവൽക്കരണ ക്ലാസുകൾ നയിച്ചത്.

വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ കൊണ്ട് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ അധ്യയന വർഷം മുഴുവൻ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപംനൽകിയത്.

 പദ്ധതിയുടെ നടത്തിപ്പിനായി മഹാരാജാസ് കോളേജിൽ നിന്ന് 30 എൻഎസ്എസ് കേഡറ്റുകളെ തെരഞ്ഞെടുത്ത് അഞ്ചുദിവസം പരിശീലനം നൽകി. തുടർന്നാണ് ജില്ലയിലെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കോളേജ് വിദ്യാർഥികളെ  നിയോഗിച്ചത്.

വിദ്യാർത്ഥികളിൽ കൂടിവരുന്ന ലഹരിയുടെ ഉപയോഗം നിർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 

കൂടാതെ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത എല്ലാ സ്കൂളുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

date