Skip to main content

നവികരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കലയ്ക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ഫ്രന്‍സ് ഹാള്‍ നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി.

പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ദാസ്തകിര്‍, ശകുന്തള, എന്‍ ശര്‍മ്മ, പൂതകുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍ സദാനന്ദന്‍ പിള്ള, സിനി അജയന്‍, ആശ ടീച്ചര്‍, സനിത രാജീവ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപകുമാര്‍, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date