Post Category
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ രണ്ട് മുതൽ ആറ് വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതും അതി ശക്തമായ മഴക്കും ജൂലൈ നാല്, അഞ്ച് തീയതികളിൽ ചിലയിടങ്ങളിൽ അതി തീവ്രമായ മഴക്കും സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു.
date
- Log in to post comments