Post Category
മണ്ട്രോത്തുരുത്ത് ജങ്കാര്‍ പുനപരിശോധിക്കും
മണ്ട്രോത്തുരുത്ത് ജങ്കാറുകളുടെ സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജങ്കാറുകളില്‍ വീണ്ടും സുരക്ഷാ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പോര്‍ട്ട് ഓഫീസര്‍ നേതൃത്വം നല്‍കും. ജങ്കാറുകളുടെ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാന്‍ യോഗം ചേരും. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവേല്‍, മണ്ട്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, എ ഡി എം ആര് ബീനാറാണി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments