Skip to main content

ജനകീയ പഞ്ചായത്താകാന്‍ പൂതക്കുളം; ഗ്രാമസഭകള്‍ ജൂലൈ11 വരെ

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 2023-2024 പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളില്‍ ജൂലൈ 11 വരെ ഗ്രാമസഭകള്‍ സംഘടിപ്പിക്കും. ജനകീയ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക, ദുരന്തനിവാരണ പദ്ധതി നടപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ഭരണസമിതി തയാറാക്കിയ അജണ്ടകള്‍ക്ക് പുറമേ ഓരോരുത്തര്‍ക്കും വ്യക്തിപരമായതും വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമായ അഭിപ്രായങ്ങളും ഗ്രാമസഭയില്‍ രേഖപ്പെടുത്താം. ഗ്രാമസഭകള്‍ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം എച്ച് എസ് വാര്‍ഡ് 143-ാം നമ്പര്‍ അങ്കണവാടിയില്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ നിര്‍വഹിച്ചു. ജനഹിതമനുസരിച്ചുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗ്രാമസഭകളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈലാ ജോയ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ ആശാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജീജാ സന്തോഷ്, ഡി സുരേഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ മഞ്ജുഷ ജെ പ്രകാശ്, സജീഷ് മാങ്കൂട്ടം, സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date