Skip to main content

പരമ്പരാഗത യാനങ്ങള്‍ കളര്‍ കോഡിങിലേക്ക് മാറണം

കേരളസമുദ്ര മത്സ്യബന്ധന നിയമപ്രകാരം എകീകൃത കളര്‍ കോഡിങിലേക്ക് മാറാത്ത പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. യാനത്തിന്റെ ബോഡിയില്‍ കടുംനീല നിറവും ഹള്ളില്‍ ഓറഞ്ച് നിറവുമാണ് നല്‍കേണ്ടത്. കളര്‍ കോഡിങ്ങിലേക്ക് മാറ്റിയ യാനങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ. അല്ലാത്തവര്‍ക്ക് കെ എം എഫ് ആര്‍ എ പ്രകാരം പിഴ ഈടാക്കുന്നതാണ്.

date