എം പി ഫണ്ട്; അവലോകനയോഗം ചേര്‍ന്നു
കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. 17-ാം ലോകസഭ കാലയളവിലെ അവസാന വര്‍ഷമായതിനാല്‍ അനുവദിച്ച പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എല്ലാ മാസവും നാലാം തീയതി പദ്ധതി പുരോഗതി അവലോകനം നേരിട്ട് നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.
159 പ്രവര്‍ത്തികളില്‍ 64 എണ്ണവും പൂര്‍ത്തീകരിച്ച് 60.74 ശതമാനം തുക ചെലവഴിച്ചു. പ്രവര്‍ത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. 16-ാം ലോകസഭയില്‍ അനുവദിച്ച തുകയുടെ 85.45 ശതമാനം തുക ചെലവഴിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പി എമാരായ ബി പ്രദീപ് കുമാര്‍, വിഷ്ണു ഉണ്ണിത്താന്‍, പി എന്‍ അമീര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments