Skip to main content

ധനസഹായ വിതരണം

 

തിരുവനന്തപുരം ജില്ലയില്‍ അടഞ്ഞു കിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ആഗസ്റ്റ് 20, 21, 23 ദിവസങ്ങളിലും തുടര്‍ന്ന് ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ വിതരണം ചെയ്യും. ധനസഹായത്തിന് അര്‍ഹരായ തൊഴിലാളികള്‍ കള്ള്‌ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വം തെളിയിക്കുന്ന കാര്‍ഡ് ഹാജരാക്കണം.

പി.എന്‍.എക്‌സ്.3688/18

date