ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം
മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ രോഗബാധ ഉണ്ടാകാതിരിക്കുന്നതിന് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു.
1. ക്യാമ്പ് പരിസരം വൃത്തിയായി സൂക്ഷിക്കുക.
2. ക്യാമ്പിലോ പരിസരത്തോ അലക്ഷ്യമായി തുപ്പുകയോ മൂക്കു ചീറ്റുകയോ ചെയ്യരുത്.
3. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
4. ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
5. നനഞ്ഞതും കേടായതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.
6. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക.
7. ആഹാരം കഴിക്കുന്നതിന് മുമ്പും ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
8. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്.
9. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ഗുളിക കഴിക്കേണ്ടതാണ്.
10. വൃക്ക,ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, ജീവിതശൈലീ രോഗികള്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവര്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടക്കം കൂടാതെ കഴിക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശദാംശങ്ങള്‍ കൈമാറേണ്ടതുമാണ്.
പനി, ജലദോഷം, തൊണ്ടവേദന, ശ്യാസംമുട്ടല് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ വിളിച്ചു പരിഹാര നിര്‍ദേശങ്ങളും തേടാം. ഫോണ്‍: 04742797609, 952674068, 9656268321, 9895322126.
- Log in to post comments