Skip to main content

അപേക്ഷ ക്ഷണിച്ചു

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബി. ടെക് മെക്കാനിക്കൽ എൻജിനീയറിങ് (ഫസ്റ്റ് ക്ലാസ്). യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജൂലൈ 18ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.

date