Post Category
കിഴങ്ങു വർഗ വിളകളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക ഏകദിന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്പ്മെന്റ് (KIED) കിഴങ്ങു വർഗങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ഏകദിന പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷവണ കേന്ദ്രത്തിൽ ജൂലൈ 31-ന് രാവിലെ 10 മുതൽ 4 വരെയാണ് പരിശീലനം. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രായോഗിക പരിശീലനവും അവ ഉണ്ടാക്കുന്നതിനാവശ്യമായ മെഷിനറികളുടെ പ്രദർശനവും ഉണ്ടായിരിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ കീഡിന്റെ വെബ് സൈറ്റായ www.kied.info-ൽ ഓൺലൈനായി ജൂലൈ 26-ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890 / 2550322 / 7012376994
date
- Log in to post comments