Skip to main content

സ്മാർട്ട് കുറ്റ്യാടി ചാന്ദ്രദിനം ആഘോഷിച്ചു

 

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പരിപാടിയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ ഇൻട്രോ ടു ആസ്ട്രോയുടെ സഹകരണത്തോടെ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

നടു പൊയിൽ യു പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. ഇൻട്രോ ടു ആസ്ട്രോ ഡയറക്ടർ കെ വിജയൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ മനോജ്, നടുപ്പൊയിൽ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

date