Post Category
സംഗീതഭൂഷണം ഡിപ്ലോമ പ്രോഗ്രാം
എസ് ആര് സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. 40 വയസിന് മുകളിലുള്ളവര്‍ക്ക് എസ് എസ് എല്‍ സി ആണ് യോഗ്യത. കുറഞ്ഞ പ്രായം 17 വയസ്. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. https://srccc.in/download ലിങ്കില്‍ അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര് സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 8281114464.
date
- Log in to post comments