Post Category
പഴശ്ശി ബോട്ട് സർവീസ്: കരാറുകാരന് നോട്ടീസ് നൽകും
പഴശ്ശി പദ്ധതി പ്രദേശത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത കരാറുകാരന് നോട്ടീസ് നൽകാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ചെയർമാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. പഴശ്ശി ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറാണ് ഇതുസംബന്ധിച്ച് യോഗത്തിൽ അറിയിച്ചത്. ഏതുസമയവും ജലം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവീസ് അപകടകരമാണെന്ന് അറിയിച്ച പ്രകാരമാണ് നടപടി.
date
- Log in to post comments