ചവറ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം
ചവറ ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി പുതിയ കെട്ടിടം ഒരുങ്ങുന്നു. സുജിത്ത് വിജയന്‍പിള്ള എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഭരണിക്കാവില്‍ കെട്ടിടം നിര്‍മിച്ചത്. രണ്ടു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ആധുനിക രൂപകല്പനയിലാണ് നിര്‍മാണം. നിലവില്‍ പ്രസവാനന്തര ചികിത്സ, വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി വയോജനമിത്രം, പാലിയേവ് കെയര്‍, ആയുര്‍വേദ പഞ്ചകര്‍മ ചികിത്സകള്‍ നല്‍കുന്നു. പരിശോധനാമുറി, ഫാര്‍മസി, ഓഫീസ്, കിച്ചന്‍, സ്റ്റോര്‍ റൂം എന്നീ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടം തുറക്കുന്നതോടെ ആശുപത്രി ആയുഷ് വെല്‍നെസ് സെന്ററായി ഉയരും. സംസ്ഥാന സര്‍ക്കാരിന്റെ ആയൂര്‍ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ ആദ്യ പൈലറ്റ് പ്രൊജക്റ്റായ പഞ്ചകര്‍മ ചികിത്സാകേന്ദ്രവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
- Log in to post comments