Post Category
കേരളോത്സവം 2023: ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 16 വൈകിട്ട് അഞ്ചിനകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കവറിനു മുകളില്‍ കേരളോത്സവം 2023 ലോഗോ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0471 2733139, 2733602.
date
- Log in to post comments