Post Category
കോഴ്സ് പ്രവേശനം
കരുനാഗപ്പള്ളി, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിലെ മൂന്ന് വര്‍ഷ ഡി വോക്ക് (ഡിപ്ലോമ ഇന്‍ വൊക്കേഷന്‍) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്കിങ്, ഇലക്ട്രോണിക്സ് മാനുഫാച്ചറിങ് സര്‍വീസസ്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് 30 സീറ്റുകളുണ്ട്. യോഗ്യത -പത്താം ക്ലാസ്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. www.polyadmission.org/dvoc ല്‍ നിന്നും അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അതത് കോളജുകളില്‍ ജൂലൈ 31 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in, www.cek.ac.in
date
- Log in to post comments