Skip to main content

അച്ചടക്കവും സാമൂഹ്യബോധവും വളര്‍ത്തുന്നതില്‍ എസ് പി സിക്ക് മുഖ്യപങ്ക്: മന്ത്രി കെ എന്‍ ബാലഗോപാല്‍

വിദ്യാര്‍ഥികളില്‍ അച്ചടക്കവും സാമൂഹ്യബോധവും വളര്‍ത്തുന്നതില്‍ എസ് പി സി മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പൂവത്തൂര്‍ ഡി വി എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി പാസ്സിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ മികച്ച രീതിയിലുള്ള പരിശീലനമാണ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ക്ക് പുറമേയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കും. കുട്ടികള്‍ കൂടുതല്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. പി റ്റി എ പ്രസിഡന്റ് എന്‍ കൃഷ്ണ കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി കടൂകാല, പി ടി ഇന്ദുകുമാര്‍, എം അഖില, പുത്തൂര്‍ എസ് ഐ ടി ജെ ജയേഷ്, എസ് എച്ച് ഒ ജി സുഭാഷ് കുമാര്‍,സ്‌കൂള്‍ മാനേജര്‍ ജി സോമശേഖരന്‍ നായര്‍,അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date