Post Category
കണക്റ്റ് കരിയർ ടു കാമ്പസ്
2023-24 അധ്യയനത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്
കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ 2023-24 അധ്യയന വർഷത്തേക്കുള്ള "കണക്റ്റ് കരിയർ ടു കാമ്പസ്" പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 31 ന് തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സാങ്കേതിക സർവകലാശാല, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിക്ക് ശേഷം കണക്റ്റ് കരിയർ ടു കാമ്പസ് നടപ്പിലാക്കു ന്നതിനെക്കുറിച്ച് പ്രിൻസിപ്പൽമാർക്കും പ്ലേസ്മെന്റ് കോർഡിനേറ്റർമാർക്കുമായി പ്രത്യേക പരിപാടി ഉണ്ടായിരിക്കും.
date
- Log in to post comments