Skip to main content

ജില്ല ഇന്‍ഫോമാറ്റിക്സ് ഓഫീസര്‍ എന്‍ പദ്മകുമാര്‍ വിരമിച്ചു

ജില്ല ഇന്‍ഫോമാറ്റിക്സ് ഓഫീസറും ഐടി, എന്‍ ഐ സി ഡയറക്ടറുമായ എന്‍ പത്മകുമാര്‍ സര്‍വീസില്‍ നിന്നും ഇന്നലെ (31/07/2023) വിരമിച്ചു. കൊല്ലം കലക്ടറേറ്റില്‍ 25 വര്‍ഷത്തില്‍ ഏറെ സേവനം അനുഷ്ഠിച്ച ഇദ്ദേഹം 1992 മാര്‍ച്ചില്‍ ഒറീസയിലെ എന്‍ ഐ സി ഭുവനേശ്വറില്‍ സേവനം ആരംഭിച്ചത്. 1998 ജൂണ്‍ മുതല്‍ കൊല്ലം എന്‍ ഐ സി യില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിവിധ എന്‍ ഐ സി കളിലായി 31 വര്‍ഷം അഞ്ചുമാസം സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഴിമതിക്കാട് കരീപ്ര സ്വദേശിയാണ്. ഭാര്യ : കെ ഒ സന്ധ്യാദേവി (അധ്യാപിക വെള്ളിമണ്‍ യു പി എസ് കൊല്ലം),മക്കള്‍: എസ് ആര്യ ദേവി (എം ഡി എസ്) , എസ് അനുപമ ( അവസാനവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനി).

date