ജില്ലയിലെ വെള്ളം കയറിയ വീടുകള്‍ ശുചികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍
ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോള്‍ അവരെ സഹായിക്കാന്‍ തയ്യാറായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ ആരോഗ്യ വിഭാഗത്തിന്റെയും എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെയും സഹായത്തോടെയാണ് 'ഞങ്ങളുണ്ട് കൂടെ' പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് മുതല്‍ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വയനാട്ടുകാര്‍ക്ക് മാനസിക ശക്തി നല്‍കുന്നത് മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേന തയ്യെറെടുത്തു. ജില്ലയില്‍ 3 താലൂക്കുകളിലായി പ്രാഥമിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു.
മാനന്തവാടി താലൂക്കില്‍ ഒ.ആര്‍.കേളു എം.എല്‍.എ. പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍, സുമേഷ് എന്നിവര്‍ പങ്കെടുത്തു. പരിശീലനത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ശുചിത്വമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ എ.കെ.രാജേഷ് എന്നിവര്‍ ക്ലസ്സെടുത്തു. വിവിധ ഗ്രാമപഞ്ചായത്തുകളിലായി മുഴുവന്‍ വിദ്യാര്‍ത്ഥികളെ വിന്യസിപ്പിക്കുകയും, പ്രതിരോധ മരുന്നുകളും അവശ്യ സാമാഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.
- Log in to post comments