Skip to main content

പെന്‍ഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യന്‍ വിഭിന്നനായി

    പെന്‍ഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യന്‍ വിഭിന്നനായി. നാല് മാസത്തെ വികലാംഗപെന്‍ഷന്‍ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മേപ്പാടി നത്തംകുനിയിലെ അല്ലക്കുഴ സെബാസ്റ്റ്യന്‍ ഭിന്നശേഷിക്കാരുടെ ഇടയില്‍ വിഭിന്ന വ്യക്തിത്വത്തിന് പാത്രമായി. കളക്ട്രേറ്റിലെത്തിയാണ് സെബാസ്റ്റ്യന്‍ തുക കൈമാറിയത്. ഏറെകാത്തിരുന്ന കിട്ടിയ മുഴുവന്‍ പെന്‍ഷന്‍ തുകയും ദുരിതാശ്വാസ നിധിയിലിലേക്ക് നല്‍കിയ സെബാസ്റ്റ്യനെ ജില്ലാ കള്ക്ടറുടെ ചുമതല വഹിക്കുന്ന ആയുഷ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാര്‍ അഭിനന്ദിച്ചു. മേപ്പാടി വിംസ് ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് സെബാസ്റ്റ്യന്‍. ഭാര്യ ജോയ്‌സിയും മക്കളായ ഡിംപിളിനും തെരേസക്കും ഒപ്പമാണ് സെബാസ്റ്റ്യന്‍ താമസിക്കുന്നത്.
 

date