Post Category
സൗജന്യ പാല് പരിശോധന ഇന്ന് മുതല്‍
ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓണക്കാലത്ത് പാലിന്റെ ഗുണനിലവാര പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന് ഇന്ന് (ആഗസ്റ്റ് 19) മുതല്‍ 24 വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസിനോട് ചേര്‍ന്നുളള ലാബില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യമായി പാല് പരിശോധന നടത്താം. താല്പര്യമുളളവര് ചുരുങ്ങിയത് 150 മില്ലി ലിറ്റര്‍ സാമ്പിള്‍ പാല് എങ്കിലും കൊണ്ടു വരണം. ഫോണ്‍ : 0495 2371254.
date
- Log in to post comments