Skip to main content

പോളി ലാറ്ററൽ എൻട്രി പ്രവേശനം : സ്‌പോട്ട് അഡ്മിഷൻ ഷെഡ്യൂൾ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിലെ മുന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സിറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 4 ന് പോളിയിൽ നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. റാങ്കു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഐ.ടി.ഐ ഒഴികെയുള്ള അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ് ടുവിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി രക്ഷകർത്താവിനൊപ്പം ഹാജരാകണം. പ്രോസ്‌പെക്ടസ്സിൽ നിശ്ചയിച്ച ഫീസ് (13,995 രൂപ) ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വഴിയും പി.ടി.എ ഫീസ് (2700 രൂപ) പണമായും അഡ്മിഷൻ സമയത്ത് അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ.

പി.എൻ.എക്‌സ്3602/2023

date